സർക്കാർ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ഹെൽപ്പർ, ഓപ്പറേറ്റർ, സീനിയർ എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലൈ 24ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ- ഹെൽപ്പർ, ഓപ്പറേറ്റർ, സീനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 19.
ഹെൽപ്പർ= 03 ഒഴിവ്
ഓപ്പറേറ്റർ = 07 ഒഴിവ്
സീനിയർ എഞ്ചിനീയർ = 09 ഒഴിവ്
പ്രായപരിധി
36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ഹെൽപ്പർ = എസ്എസ്എൽസി വിജയിച്ചിരിക്കണം. ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓപ്പറേറ്റർ = കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ തത്തുല്യം.
സീനിയർ എഞ്ചിനീയർ മെയിന്റനൻസ് (എക്സിക്യൂട്ടീവ് ട്രെയിനി – മെക്കാനിക്കൽ)
അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബി.ടെക് ബിരുദം.
സീനിയർ എഞ്ചിനീയർ – ഇൻസ്ട്രുമെന്റേഷൻ (എക്സിക്യൂട്ടീവ് ട്രെയിനി – ഇൻസ്ട്രുമെന്റേഷൻ) –
ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗിൽ ഫുൾടൈം ബിഇ/ബി.ടെക് ബിരുദം അല്ലെങ്കിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ബി.ടെക് ബിരുദം.
സീനിയർ എഞ്ചിനീയർ – ഓപ്പറേഷൻസ് (എക്സിക്യൂട്ടീവ് ട്രെയിനി – കെമിക്കൽ)
അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബി.ടെക് ബിരുദം.
സീനിയർ എഞ്ചിനീയർ – സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ (എക്സിക്യൂട്ടീവ് ട്രെയിനി – സിസ്റ്റംസ്)
അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിഇ/ബി.ടെക് ബിരുദം.
സീനിയർ എഞ്ചിനീയർ – ഇലക്ട്രിക്കൽ (എക്സിക്യൂട്ടീവ് ട്രെയിനി – ഇലക്ട്രിക്കൽ)
അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിഇ/ബി.ടെക ബിരുദം.
സീനിയർ അക്കൗണ്ട്സ് ഓഫീസർ (എക്സിക്യൂട്ടീവ് ട്രെയിനി – അക്കൗണ്ട്സ്)
സിഎ/ സിഎംഎ യോഗ്യതയുള്ളവരായിരിക്കണം.
ശമ്പളം
ഹെൽപ്പർ തസ്തികയിൽ 13,650 രൂപമുതൽ 22000 രൂപവരെ ശമ്പളം ലഭിക്കും.
ഓപ്പറേറ്റർ തസ്തികയിൽ 15,400 രൂപയ്ക്കും 25100 രൂപയ്ക്കുമിടയിൽ ശമ്പളം ലഭിക്കും.
സീനിയർ എഞ്ചിനീയർ തസ്തികയിൽ പ്രതിമാസം 45,800 രൂപ മുതൽ 89,000 രൂപ വരെയാണ് ശമ്പളം.
അപേക്ഷ
താൽപര്യമുള്ളവർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകുക. വിശദമായ നോട്ടിഫിക്കേഷൻ വെബ്‌സൈറ്റിലുണ്ട്. അപേക്ഷകരിൽ നിന്ന് എഴുത്ത് പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവ നടത്തി നിയമനങ്ങൾ നടത്തും.
വെബ്‌സൈറ്റ്: www.tcckerala.com













