---പരസ്യം---

ഹൃദയാഘാതത്തിന്റെ ഈ മുന്നറിയിപ്പ് സൂചനകള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല… ഈ രക്തപരിശോധന നിസാരമായി കാണരുത്

On: July 20, 2025 2:07 PM
Follow Us:
പരസ്യം

സാധാരണയായി കണ്ടുവരുന്ന ഹൃദ്രോഗമാണ് കൊറോണറി (CHD) ഹൃദ്രോഗം. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം ഏകദേശം 3,75,476 പേര്‍ ഇതു മൂലം മരിക്കുന്നു. അതേസമയം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (NIH) കണക്കനുസരിച്ച് ലോകമെമ്പാടും ഹൃദയസംബന്ധമായ അസുഖങ്ങള്‍ (CVD) ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇന്ത്യയിലെ CHD വ്യാപന നിരക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഇത് ഗ്രാമപ്രദേശങ്ങളില്‍ 1.6 ശതമാനം മുതല്‍ 7.4 ശതമാനം വരെയും നഗരപ്രദേശങ്ങളില്‍ 1 ശതമാനം മുതല്‍ 13.2 ശതമാനം വരെയുമാണ്. ഹൃദയാഘാതം നിര്‍ണയിക്കാന്‍ കഴിയുന്ന ഒരു രക്തപരിശോധനയുള്ളത് എത്രപേര്‍ക്ക് അറിയാം. 

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

ഇത്രയും വ്യാപകമായ നിരക്കുകള്‍ ഉള്ളതു കൊണ്ട് തന്നെ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് സ്വയം ബോധവല്‍ക്കരിക്കേണ്ടത് പ്രധാനം തന്നെയാണ്.  അവഗണിക്കാന്‍ പാടില്ലാത്ത ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങള്‍ ഇവയൊക്കെയാണ്.

നെഞ്ചുവേദന/അസ്വസ്ഥത പോലെ തോന്നുക

തലകറക്കം, ബലഹീനത, അല്ലെങ്കില്‍ തലകറക്കം അനുഭവപ്പെടുന്നതു പോലുള്ള അവസ്ഥ

വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് ഉണ്ടാവുന്നത്

ശ്വാസം മുട്ടല്‍ ഉണ്ടാവുന്നത്

തണുത്ത വിയര്‍പ്പ് പൊടിയുന്നത്

വയറ്റിലെ അസ്വസ്ഥത അല്ലെങ്കില്‍ ദഹനക്കേട്


ഹൃദയാഘാതം പ്രവചിക്കുകയും നിങ്ങളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്ന ഒരു രക്തപരിശോധന മുന്നറിയിപ്പ് സൂചനകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. ഹൃദയാഘാത സാധ്യത പ്രവചിക്കാന്‍ സഹായിക്കുന്ന രക്തപരിശോധനകളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ജീവന്‍ രക്ഷിക്കാനും നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യതയുണ്ടോ എന്ന് പ്രവചിക്കാനും കഴിയുന്ന ഈ രക്തപരിശോധനയെക്കുറിച്ച് ബോധവാന്‍മാരാവുക.

കാര്‍ഡിയോളജിസ്റ്റിന്റെ അഭിപ്രായത്തില്‍, രക്തപരിശോധനയെ സിആര്‍പി എന്നാണ് വിളിക്കുന്നത്. ‘നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന രക്തപരിശോധന അത് കൊളസ്‌ട്രോള്‍ അല്ലെന്നും ഒരു ലക്ഷണം പോലും അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ സിആര്‍പി നിങ്ങളുടെ ധമനികളെ നശിപ്പിക്കുന്ന നിശബ്ദ വീക്കം വെളിപ്പെടുത്തുകയും ചെയ്യുന്നു. 

വളരെ വൈകുന്നതുവരെ മിക്ക ആളുകള്‍ക്കും അവരുടെ സിആര്‍പി ഉയര്‍ന്നതാണെന്ന് അറിയില്ല. സാധാരണ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഇപ്പോഴും അപകടസാധ്യതയുണ്ട്. ജീവന്‍ രക്ഷിക്കാനുള്ള ഒരു വിവരമാണിത്. സാധാരണ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന സിആര്‍പി ഉയര്‍ന്ന അപകടസാധ്യതയായിരിക്കുമെന്നാണ് പറയപ്പെടുന്നത്. സിആര്‍പി എന്താണെന്നും അത് എന്തുകൊണ്ടാണ്് പ്രധാനമാവുന്നതെന്നും മനസ്സിലാക്കുക.

എന്താണ് സിആര്‍പി

സി-റിയാക്ടീവ് പ്രോട്ടീന്‍ സിആര്‍പി എന്നത് ശരീരത്തിലെ വീക്കം പരിശോധിക്കുന്ന ഒരു രക്ത പരിശോധനയാണ്. സിആര്‍പി എന്നത് കരളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ്. ശരീരത്തില്‍ വീക്കം, അണുബാധ അല്ലെങ്കില്‍ ടിഷ്യൂ കേടുപാടുകള്‍ എന്നിവയുണ്ടാകുമ്പോള്‍ സിആര്‍പി അളവ് വേഗത്തില്‍ ഉരുന്നതാണ്. വീക്കം എത്രത്തോളം ഗുരുതരമാണെന്നോ ചികിത്സ ഫലപ്രദമാണെന്നോ കണ്ടെത്താന്‍ സിആര്‍പി രക്തപരിശോധന ഉപയോഗിക്കാവുന്നതാണ്. 

[ഇവിടെ കൊടുത്തിരിക്കുന്നത് ഒരു പൊതു അറിവാണ്. നിങ്ങള്‍ എപ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തേടുക] 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!