കാലിക്കറ്റ്
പിഎച്ച്.ഡി പ്രിലിമിനറി യോഗ്യതാ പരീക്ഷ
സർവകലാശാലയുടെ ജൂലൈ 2024, ഡിസംബർ 2024 ജൂലൈ 2025 – പിഎച്ച്.ഡി. പ്രിലിമിനറി യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് എട്ടു വരെയും 145 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 22 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18-ന് തുടങ്ങും. കേന്ദ്രം : സെന്റ് മേരീസ് കോളജ് തൃശൂർ. നാലാം സെമസ്റ്റർ ബി.വോക്. ഫുഡ് ടെക്നോളജി (ഫുഡ് പ്രോസസിങ് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ്) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ 18ന് നടക്കും. കേന്ദ്രം : എസ്.എൻ. കോളജ് നാട്ടിക.
പരീക്ഷാ അപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്‌പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 പരീക്ഷയ്ക്കു പിഴ കൂടാതെ 31 വരെയും 200രൂപ പിഴയോടെ ഓഗസ്റ്റ് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG 2022, 2023 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം, എം.ബി.എ, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ്.സി. റേഡിയേഷൻ ഫിസിക്‌സ്, എം.എസ്.സി. ഫിസിക്‌സ് (നാനോ സയൻസ്), എം.എസ്.സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്‌കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്, എം.എ. ഇംഗ്ലിഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ സോഷ്യോളജി, എം.എസ്.സി. ബോട്ടണി വിത്ത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് – (2020 പ്രവേശനം) നവംബർ 2024, (2021 മുതൽ 2024) നവംബർ 2025 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 23 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് ആറിന് തുടങ്ങും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിങ് ടെക്നോളജി – ഒന്നാം സെമസ്റ്റർ നവംബർ 2015, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ ഏപ്രിൽ 2018 – സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്ര സിദ്ധീകരിച്ചു.















