---പരസ്യം---

കിപ് മേപ്പയൂർ ഏരിയ പ്രവർത്തനം അവസാനിപ്പിച്ചു

On: July 17, 2025 5:31 PM
Follow Us:
പരസ്യം

കോഴിക്കോട് ജില്ലയിലെ ജനകീയ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് KIP പുതിയ കാലയളവ് മുതൽ ഏരിയാ ഘടനകൾക്ക് പകരം സോണൽ ഘടനകൾക്ക് രൂപം നൽകാൻ തീരുമാനമെടുത്തതിന്റെ ഭാഗമായി കിപ് മേപ്പയൂർ എരിയാ കമ്മറ്റി പ്രവർത്തനം അവസാനിപ്പിച്ചു. അതിനായി വിളിച്ചു ചേർത്ത യോഗം ജൂലായ് 15 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് മേപ്പയൂർ പാലിയേറ്റീവ് കെയറിൽ വെച്ച് നടന്നു.ഏരിയാ ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അധ്യക്ഷനായി.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ പുതിയ ഘടന രൂപീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു.കിപ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ആർ.ബാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഏരിയയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു കൊണ്ട് യോഗത്തിൽ പങ്കെടുത്തവർ സംസാരിച്ചു.ശേഷം വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.ഏരിയക്ക് 55000 രൂപ വരവും 58588 രൂപ ചെലവും ഉണ്ടായി.3588 രൂപ കമ്മിയാണ്.കമ്മി വന്ന തുക ആറ് യൂണിറ്റുകളും തുല്യമായി നൽകാൻ തീരുമാനിച്ചു.വരവ് ചെലവ് കണക്കുകൾ അംഗീകരിച്ചതിന് ശേഷം കിപ് മേപ്പയൂർ ഏരിയാ കമ്മറ്റി പ്രവർത്തനം അവസാനിപ്പിച്ചതായി ചെയർമാൻ അറിയിച്ചു.ഏരിയ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും ട്രഷറർ ഹംസ കാട്ടുകണ്ടി നന്ദിയും പറഞ്ഞു.
പുതിയ സോണൽ സംവിധാനത്തിൽ മേപ്പയ്യൂർ പാലിയേറ്റീവ് കെയർ,ശാന്തി പയ്യോളി, സാന്ത്വനം തുറയൂർ,കൈൻഡ് കീഴരിയൂർ,പ്രതീക്ഷ അരിക്കുളം എന്നീ ക്ലിനിക്കുകൾ കൊയിലാണ്ടി സോണിന് കീഴിലും,ക്രസന്റ് മുയിപ്പോത്ത് പേരാമ്പ്ര സോണിന് കീഴിലുമാണ് പ്രവർത്തിക്കുക.
കിപ് മേപ്പയ്യൂർ ഏരിയയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ യുണിറ്റുകൾക്കും വളണ്ടിയർമാർക്കും യൂണിറ്റ് നന്ദി അറിയിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!