---പരസ്യം---

പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ

On: July 16, 2025 5:33 PM
Follow Us:
പരസ്യം

പാലക്കാട്: പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗമുണ്ടെന്ന് വ്യക്തമായത്.

ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഈ വ്യക്തി. ഇയാളുടെ പിതാവ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് യുവാവായിരുന്നു കൂടെ ഉണ്ടായിരുന്നത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇയാള്‍. യുവാവിന്റെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

പാലക്കാട് നിപ ബാധിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാള്‍. ഒരു യുവതിക്കാണ് ജില്ലയില്‍ ആദ്യം നിപ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 347 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

നിപ ബാധിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ച 58കാരന്‍ ജോലി ചെയ്തിരുന്ന അഗളി കള്ളമലയിലെ തോട്ടം വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് 160 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം കുമരംപുത്തൂര്‍, കാരാകുര്‍ശി, കരിമ്പുഴ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!