പൈനാപ്പിള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടം തന്നെ ഉണ്ടാവും ഈ ഫ്രൂട്ടിനോട്. വെള്ളത്തിന്റെ അളവ് കൂടുതലുള്ള പഴവര്‍ഗമായതിനാല്‍ തന്നെ ഡയറ്റെടുക്കുന്നവര്‍ക്കും പൈനാപ്പിള്‍ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
കലോറി, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ ധാരാളമായി പൈനാപ്പിളിലുണ്ട്. മാത്രമല്ല വിറ്റാമിന്‍ സിയുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. എന്നാല്‍ പൈനാപ്പിള്‍ കഴിക്കുമ്പോള്‍ ചില ആളുകള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാം. നാക്കിലും തൊണ്ടയിലും ഒക്കെ ഉണ്ടാവുന്ന ചൊറിച്ചില്‍ അലര്‍ജിയുള്ളവരാണെങ്കില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും.
എന്നാല്‍ നല്ല പഴുത്ത പൈനാപ്പിള്‍ ആണ് കഴിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം സാധാരണ ഉണ്ടാവാറില്ല. പഴുത്ത പൈനാപ്പിള്‍ കഴിച്ചാല്‍ ചൊറിച്ചില്‍ പൊതുവേ ഉണ്ടാവാറില്ല. എന്നാലും ഇതിനൊരു പരിഹാരമുണ്ട്.

ഇനി ചൊറിച്ചിലുള്ളവര്‍ക്കും ധൈര്യമായി പൈനാപ്പിള്‍ കഴിക്കാം. അതിനായി പൈനാപ്പിള്‍ നന്നായി കഴുകി വൃത്തിയാക്കി തൊലിയൊക്കെ കളഞ്ഞ് മൂന്നോ നാലോ കഷണങ്ങളാക്കി മുറിക്കുക. ശേഷം രണ്ടോ മൂന്നോ മിനിറ്റ് ഉപ്പുവെള്ളത്തിലൊന്നു മുക്കി വയ്ക്കുക. എന്നിട്ട് കഴിക്കുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാവുകയില്ല. കൃത്യമായി പഴുത്ത പൈനാപ്പിള്‍ കണ്ടെത്താനും ചില മാര്‍ഗങ്ങളുണ്ട്. പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ആദ്യം പൈനാപ്പിള്‍ പഴുത്തതാണോ എന്ന് അറിയണം. അതിനായി ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത സ്വര്‍ണനിറത്തിലെ പൈനാപ്പിള്‍ കണ്ടാല്‍ അവ പഴുത്തതാണെന്ന് മനസിലാക്കാം. പൈനാപ്പിളിന്റെ പുറം ഭാഗം ഒന്നു അമര്‍ത്തിനോക്കുക. പഴുത്ത പൈനാപ്പിളാണെങ്കില്‍ പുറന്തോട് മൃദുവായിരിക്കും.

പച്ചയാണെങ്കില്‍ നല്ല കട്ടിയുമായിരിക്കും. അതുപോലെ പഴുത്ത പൈനാപ്പിളാണെങ്കില്‍ അതിനടിവശം നല്ല മണവുമുണ്ടായിരിക്കും. ഭാരക്കൂടുതലുള്ള പൈനാപ്പിള്‍ പഴുത്തതായിരിക്കും. അതുപോലെ പൈനാപ്പിളിന്റെ മുകളിലത്തെ ഇല പെട്ടെന്നു പറിച്ചെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവ പഴുത്തതായിരിക്കും.












