---പരസ്യം---

അസിഡിറ്റി മൂലം വലഞ്ഞുവോ? ഇനി മരുന്ന് കുടിച്ചു ബുദ്ധിമുട്ടേണ്ട, ഈ പ്രകൃതിദത്ത പരിഹാരങ്ങൾ പരീക്ഷിക്കൂ

On: July 15, 2025 7:53 PM
Follow Us:
പരസ്യം

ജീവിതശൈലീ രോഗങ്ങളാൽ വലയുന്ന തലമുറയാണ് ഇപ്പോഴത്തേത്. പണ്ടത്തെ കാലത്തേതിൽ നിന്ന് വേറിട്ട് നിൽക്കുന്ന രീതികൾ ആണിപ്പോൾ എല്ലായിടത്തും ഉള്ളത്. അതുകൊണ്ട് തന്നെ പലവിധത്തിൽ അത് നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അത്തരത്തിൽ ജോലികളിൽ ഉണ്ടായിരിക്കുന്ന മാറ്റവും ഭക്ഷണക്രമവും ഒക്കെ നമ്മെ രോഗികളാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുണ്ടെന്ന് നോക്കിയാൽ കാണാൻ കഴിയും.

അത്തരത്തിൽ ഇന്നത്തെ കാലത്ത് ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു രോഗമാണ് അസിഡിറ്റി. ഇത് ശരിക്കുമൊരു രോഗമല്ല, ശാരീരികമായ അവസ്ഥയാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. അസിഡിറ്റി മൂലം നിത്യജീവിതം സാരമായി ബാധിക്കപ്പെട്ട ആളുകൾ ഒരുപാടുണ്ട്. കാരണം ഭക്ഷണം വൈകുകയോ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുമ്പോൾ പോലും അത് നിങ്ങളെ കാര്യമായി ബാധിക്കുന്നു എന്നതാണ് പ്രത്യേകത.

ഇത് പലപ്പോഴും നെഞ്ചിലോ തൊണ്ടയിലോ എരിച്ചിൽ പോലെയോ പുകച്ചിൽ പോലെയോ ഒക്കെയാണ് അനുഭവപ്പെടുക. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോഴാണ് ആസിഡ് റിഫ്ലക്‌സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പലപ്പോഴും സംഭവിക്കുന്നത്. ഇതിനെ മറികടക്കാൻ മരുന്ന് തന്നെ വേണമെന്നില്ല. പകരം നമ്മുടെ വീടുകളിൽ ഉള്ള ചില വസ്‌തുക്കൾ മാത്രം മതിയാവും. അവ എന്തൊക്കെയെന്ന് നോക്കാം.

വാഴപ്പഴം: സാധാരണയായി അസിഡിറ്റി വളരെ നല്ലതാണ് ഇത്. കാരണം ആമാശയത്തിൽ ഒരു സംരക്ഷണ പാളി സൃഷ്‌ടിക്കുന്ന, കുറഞ്ഞ ആസിഡും ക്ഷാര സ്വഭാവവുമുള്ള പഴങ്ങളാണ് വാഴപ്പഴം. അവയിൽ പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പിഎച്ച് ബാലൻസ് നിലനിർത്താനും ആസിഡ് റിഫ്ലക്‌സ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പഴുത്ത വാഴപ്പഴം കഴിച്ചാൽ ദഹനവ്യവസ്ഥയെ നിങ്ങൾക്ക് മെച്ചപ്പെടുത്താം.

കറ്റാർ വാഴ ജ്യൂസ്: ആമാശയ പാളിയെ ശാന്തമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ് കറ്റാർ വാഴ. ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് മധുരമില്ലാത്ത കറ്റാർ വാഴ ജ്യൂസ് കുടിക്കുക. ഈ പ്രകൃതിദത്ത ജ്യൂസ് പ്രകോപനം തടയാൻ സഹായിക്കുകയും വയറുവേദന, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്‌സ് തുടങ്ങിയ ലക്ഷണങ്ങളെ സ്വാഭാവികമായി ലഘൂകരിക്കുകയും ചെയ്യുന്നു.

ഇഞ്ചി ചായ: ദഹനനാളത്തെ ശമിപ്പിക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് ഇഞ്ചി അറിയപ്പെടുന്നു. ഇഞ്ചി 5-10 മിനിറ്റ് വെള്ളത്തിൽ തിളപ്പിച്ച് സാവധാനം കുടിക്കുക. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും, വയറു വീർക്കുന്നത് ലഘൂകരിക്കുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരമാണിത്, പ്രത്യേകിച്ച് ഭക്ഷണത്തിന് മുമ്പോ ശേഷമോ കഴിക്കുമ്പോൾ അതിന് ഗുണങ്ങൾ ഏറെയാണ്.

പെരുംജീരകം: ദഹനനാളത്തെ വിശ്രമിപ്പിക്കുകയും ആസിഡ് റിഫ്ലക്‌സ് ലഘൂകരിക്കുകയും ചെയ്യുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് ഇവ. ഭക്ഷണത്തിന് ശേഷം ഒരു ടീസ്‌പൂൺ പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുകയും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷമുള്ള അസിഡിറ്റി മുക്തി നേടാനായി നിങ്ങൾക്ക് പെരുംജീരകം ചായയിൽ ചേർത്തും കഴിക്കാം.

തേങ്ങാവെള്ളം: ആൽക്കലൈൻ സ്വഭാവമുള്ള തേങ്ങാവെള്ളം ശരീരത്തിന്റെ പിഎച്ച് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. അസിഡിറ്റി, വയറു വീർക്കൽ, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് വളരെയധികം സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് കുടിക്കുന്നതാണ് ഉചിതം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. കീഴരിയൂർ വാർത്തകൾക്ക് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!