മേപ്പയ്യൂർ സ്റ്റേഷൻ പരിധിയിലെ മഞ്ഞക്കുളത്ത് വിൽപനയ്ക്കായ് കൊണ്ടുവന്ന 65 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കൽപത്തൂർ സ്വദേശി വടക്കുമ്പാട്ടു ചാലിൽ അബ്ദുള്ളയുടെ മകൻ സിനാൻ (37) എന്നയാളാണ് കഞ്ചാവ് സഹിതം പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 65 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം മഞ്ഞക്കുളത്ത് പോലീസ് പട്രോളിംഗിനിടെ ഇയാളെ പിടികൂടുകയായിരുന്നു.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര DySP എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ ഗിരീഷ് കുമാർ. പി യുടെ നേതൃത്വത്തിൽ പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.