ജൂലൈ 10 മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് മേലടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മികച്ച വനിതകർഷക, മുതിർന്ന കർഷകൻ, യുവ കർഷകൻ എന്നീ വിഭാഗത്തിലെ കർഷകരെ ബ്ലോക്ക് തലത്തിൽ ആദരിച്ചു, പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു, വൈ: പ്രസിഡണ്ട് പി പ്രസന്ന അദ്ധ്യക്ഷം വഹിച്ചു, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ സ്വാഗതം പറഞ്ഞു.