കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ നാളെ (ജൂലൈ 10) ന് അവസാനിക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യത പരീക്ഷയാണ് കെടെറ്റ്. ഉദ്യോഗാര്‍ഥികള്‍ക്ക് https://ktet.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. നാല് വിഭാഗങ്ങളിലായാണ് അപേക്ഷ നല്‍കേണ്ടത്.
കാറ്റഗറി
കാറ്റഗറി 1 : ലോവര്‍ പ്രൈമറി അധ്യാപകരാവുന്നതിനുള്ള പരീക്ഷയാണിത്.
കാറ്റഗറി 2: അപ്പര്‍ പ്രൈമറി അധ്യാപകരാവുന്നതിനുള്ള പരീക്ഷയാണിത്.
കാറ്റഗറി 3: ഹൈസ്‌കൂള്‍ അസിസ്റ്റന്റാകാനുള്ള പരീക്ഷ.
കാറ്റഗറി 4: യുപി തലം വരെയുള്ള അറബി/ ഹിന്ദി/ സംസ്‌കൃതം/ ഉര്‍ദു സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍/ കായിക അധ്യാപകര്‍ (ഹൈസ്‌കൂള്‍ തലം വരെ), ആര്‍ട്ട്, ക്രാഫ്റ്റ് അധ്യാപക കാറ്റഗറിയാണിത്.
പരീക്ഷ തീയതികള്‍
കാറ്റഗറി 1 : ആഗസ്റ്റ് 23 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ 12.30 വരെ.
കാറ്റഗറി 2: ആഗസ്റ്റ് 23ന് (ശനി) ഉച്ചയ്ക്ക് 02 മുതല്‍ വൈകീട്ട് 4.30 വരെ.
കാറ്റഗറി 3: ആഗസ്റ്റ് 24 (ഞായര്‍) രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെ.
കാറ്റഗറി 4: ആഗസ്റ്റ് 24 (ഞായര്‍) ഉച്ചക്ക് 02 മുതല്‍ വൈകീട്ട് 4.30 വരെ.
കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. പരീക്ഷ എഴുതുന്നതിന് പ്രായപരിധിയുമില്ല.
ഓരോ കാറ്റഗറിക്കും 500 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, കാഴ്ച്ച പരിമിതര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 250 രൂപ അടച്ചാല്‍ മതി.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും, വിശദമായ പ്രോസ്‌പെക്ടസ്, അപേക്ഷ ലിങ്ക് എന്നിവക്കായി https://ktet.kerala.gov.in/ സന്ദര്‍ശിക്കുക.













