കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ചു . മുതിരേരി വാൾ മടക്കയാത്രയുടെ ഭക്തി നിർഭരമായ ചടങ്ങോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനമായത്. മറ്റു വർഷങ്ങളിൽ നിന്ന് വിഭിന്നമായി അന്യ സംസ്ഥാനങ്ങളിൽ നിന്നു വന്ന തീർത്ഥാടകരുടെ ബാഹുല്യം കാരണം അഭൂതപൂർവ്വമായ തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.