---പരസ്യം---

പ്ലസ് വൺ; 35947 പേർക്ക് കൂടി അലോട്ട്മെന്‍റ്; അവശേഷിക്കുന്നത് 22114 സീറ്റുകൾ, പ്രവേശനം നാലു മുതൽ എട്ടുവരെ

On: July 4, 2025 12:38 AM
Follow Us:
പരസ്യം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി ഘട്ടത്തിൽ 53789 അപേക്ഷകരിൽ 35947 പേർക്ക് കൂടി അലോട്ട്മെന്റ്. ഇനി അവശേഷിക്കുന്നത് 22114 സീറ്റുകളാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി മൊത്തം അവശേഷിച്ചിരുന്നത് 58061 സീറ്റുകളായിരുന്നു. സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ 13226 അപേക്ഷകരിൽ 8174 പേർക്ക് കൂടി അലോട്ട്മെന്‍റ് ലഭിച്ചു. ജില്ലയിൽ ഇനി അവശേഷിക്കുന്നത് 568 സീറ്റുകളാണ്.

8343 പേർ അപേക്ഷകരായുള്ള പാലക്കാട് ജില്ലയിൽ 3521 പേർക്കും 7518 അപേക്ഷകരുള്ള കോഴിക്കോട് ജില്ലയിൽ 4794 പേർക്കും അലോട്ട്മെന്‍റ് ലഭിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം വെള്ളിയാഴ്ച മുതൽ ജൂലൈ എട്ടിന് വൈകീട്ട് നാല് വരെയായി നടത്തും. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ ഒമ്പതിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ, ബാക്കിയുള്ള സീറ്റ് എന്നിവ ക്രമത്തിൽ:

തിരുവനന്തപുരം 1969, 1919, 2426

കൊല്ലം 1762, 1731, 2757

പത്തനംതിട്ട 395, 393, 2841

ആലപ്പുഴ 1496, 1443, 2557

ഇടുക്കി 1127, 916, 1147

എറണാകുളം 3608, 2900, 2249

തൃശൂർ 4628, 3125, 1780

പാലക്കാട് 8343, 3521, 339

മലപ്പുറം 13226, 8174, 568

കോഴിക്കോട് 7518, 4794, 575

വയനാട് 1172, 997, 553

കണ്ണൂർ 4937, 3240, 1260

കാസർകോട് 2189, 1468, 1033

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!