കേരള ഗണിതശാസ്ത്ര പരിഷത്ത് അതിന്റെ രജതജൂബിലി വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും അക്കാദമിക് കോർഡിനേറ്റർമാരെ നിയമിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.പരിഷത്തിന്റെ പ്രവർത്തനമണ്ഡലം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ സ്കൂളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന ആർക്കും ഈ സംരംഭത്തിൽ പങ്കാളിയാകാം. റിട്ടയർ ചെയ്തതും അല്ലാത്തതുമായ അധ്യാപകർ, ശാസ്ത്ര ഗണിതശാസ്ത്ര ബിരുദധാരികൾ തുടങ്ങി ഗണിതശാസ്ത്രത്തെ സ്നേഹിക്കുന്ന ആർക്കും അപേക്ഷിക്കാം. തെരഞ്ഞെടുപ്പെടുന്നവർക് ആകർഷകമായ പ്രതിഫലം ലഭിക്കും. താല്പര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റാ 9447806929 എന്ന വാ ട്സാപ് നമ്പറിലേക് June 30, 5pm ന് മുൻപ് അയക്കണം