കീഴരിയൂർ:നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കീഴരിയൂരിൽ യു ഡി എഫ് നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ആഹ്ലാദ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.യു സൈനുദ്ദീൻ, ജെ.എസ് എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം. സുരേഷ് ബാബു, പഞ്ചായത്ത് മെംബർമാരായ കെ.സി രാജൻ, ഇ.എം മനോജൻ, യു ഡി എഫ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ടി.കെ. ഗോപാലൻ, ഇടത്തിൽ രാമചന്ദ്രൻ, ജി.പി. പ്രീജിത്ത്, ഒ.കെ.കുമാരൻ, പി.കെ.ഗോവിന്ദൻ, പി.എം അശോകൻ, ടി.എ സലാം, എ മൊയ്തീൻ, കെ.റസാക്ക്, സാബിറ നടുക്കണ്ടി, കെ.സനീത തുടങ്ങിയവർ നേതൃത്വം നൽകി