വായനദിനത്തിൽ ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പദ്ധതിയുമായി നമ്പ്രത്ത്കര യുപി സ്കൂൾ നമ്പ്രത്ത്കര യു.പി സ്കൂളിൽ വായന ദിനാഘോഷം നടന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവകലാശാല കൊയിലാണ്ടി റീജിനൽ സെന്ററിലെ മലയാള വിഭാഗം അധ്യാപകൻ ഡോ. വി ഷൈജു ഉദ്ഘാടനം ചെയ്തു.ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പേരിൽ മുഴുവൻ കുട്ടികളും അധ്യാപകരും പുസ്തകങ്ങൾ കൈമാറി. ഇന്നുമുതൽ ഏഴു ദിവസത്തെ വായന വാരാഘോഷ പരിപാടികൾക്ക് ഇതോടെ തുടക്കമായി. കഴിഞ്ഞവർഷം വായനചലഞ്ചിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കും, അധ്യാപകർക്കുമുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക സുഗന്ധി ടി.പി, എം പി ടി എ പ്രസിഡന്റ് ഉമയ് ബാനു, രാജേഷ് ഒറ്റക്കണ്ടം,കെ സി സുരേഷ് വിദ്യാരംഗം കൺവീനർ സിന്ധു കെ കെ, എന്നിവർ സംസാരിച്ചു.