---പരസ്യം---

കണ്ണോത്ത് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

On: June 5, 2025 10:42 PM
Follow Us:
പരസ്യം

കീഴരിയൂർ : ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.സീനിയർ സിവിൽ പോലീസ് ഓഫീസറും മാതൃകാ കർഷകനുമായ ഒ.കെ സുരേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെസ്മിസ്ട്രസ് കെ. ഗീത അധ്യക്ഷയായി.എ.ശ്രീ ജ പരിസ്ഥിതിദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ എം.സുരേഷ്,ബി.ഡലീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.എം പവിഷ് സ്വാഗതവും നിയ നൗറിൻ നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈ നട്ടു.

ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥി ക്വിസ്,ചിത്രരചനാ മൽസരം,പോസ്റ്റർ പ്രദർശനം,മഴ നടത്തം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!