---പരസ്യം---

ഹോം ഗാർഡ് ആയി ജോലി ചെയ്യാന്‍ തയ്യാറാണോ? വിദ്യാഭ്യാസ യോഗ്യത പത്താക്ലാസ് മാത്രം

On: June 1, 2025 11:17 AM
Follow Us:
പരസ്യം

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 35 വയസ്സിനും 58 വയസിനും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായവരിൽ നിന്ന് ജില്ലാ ഫയർ ഓഫസീറുടെ കാര്യാലയമാണ് അപേക്ഷ ക്ഷണിച്ചത്.

ആർമി, നേവി, എയർ ഫോഴ്സ് തുടങ്ങിയ സേനകളിൽനിന്നോ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, എൻഎസ്ജി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർദ്ധ സൈനിക സേനകളിൽനിന്നോ, കേരളാ പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നോ വിരമിച്ച പുരഷ/വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം.

കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽനിന്നും പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകി റാങ്ക്പട്ടികതയാറാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂൺ 30 വൈകിട്ട് അഞ്ചു മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും കോട്ടയം ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2567442.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത വേദാന്ത, വ്യാകരണ, സാഹിത്യ വിഭാഗങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ജൂൺ 16ന് രാവിലെ 11ന് വേദാന്ത വിഭാഗത്തിലും ഉച്ചയ്ക്ക് 2ന് വ്യാകരണ വിഭാഗത്തിലും ജൂൺ 17ന് രാവിലെ 11ന് സാഹിത്യ വിഭാഗത്തിലേക്കുമുള്ള ഉദ്യോഗാർഥികൾക്ക് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159, 0471 2322930.

കൺസൾട്ടന്റ് സേവനം

തിരുവനന്തപുരം വികസന അതോറിറ്റി മുഖേന നടപ്പിലാക്കുന്ന നഗര പുനരുജ്ജീവന സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ലൈറ്റിങ്, ഇലക്ട്രിക്കൽ എൻജിനിയർ കൺസൾട്ടന്റായി സേവനം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ജൂൺ 15 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in.

ഫിസിക്സ് ടീച്ചർ ഒഴിവ്

പെരുവ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചറുടെ (സീനിയർ) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളുമായി ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829252328.

കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!