നൊച്ചാട് എച്ച് എസ് എസ് സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും റീയൂണി Y2 Z – ലോഗോ പ്രകാശനം ചെയ്തു
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും “റീയൂണി Y2 Z നാസ ” ജൂലായ് 12 ന് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്. പരിപാടിയുടെ ലോഗോ പ്രകാശനം മുൻ പ്രധാനാധ്യപകൻ എം.വി.രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രിൻസിപ്പൽ കെ. സമീർ, ആൽഫ കെ, രാജശ്രീ ആർ ചന്ദ്രൻ, സി.കെ മുജീബ്, കെ. സജിത്ത്, സിറാജ്.കെ.എം സൈനുൽ ആബിദ്, നീലിമ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.