---പരസ്യം---

സമ​ഗ്ര ശിക്ഷ കേരളയിൽ ജോലി നേടാൻ അവസരം; സ്കിൽ സെന്റർ അസിസ്റ്റന്റുമാരെ നിയമിക്കുന്നു; മാസം 20,000 ശമ്പളം

On: May 8, 2025 4:24 PM
Follow Us:
പരസ്യം

സമഗ്ര ശിക്ഷാ കേരള ആലപ്പുഴ ജില്ലാ പ്രോജക്ടിന് കീഴിൽ ജോലി നേടാൻ അവസരം. ജില്ല പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിൽ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ (SDC) സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ്. താൽക്കാലിക കരാർ നിയമനമാണ് നടക്കുക. തൊഴിൽ നൈപുണ്യ വികസനത്തിനായി SSK-ന്റെ STARS പദ്ധതിയുടെ ഭാഗമായാണ് ഈ നിയമനം.

തസ്തിക & ഒഴിവ്


സമഗ്ര ശിക്ഷാ കേരള ആലപ്പുഴ ജില്ലാ പ്രോജക്ടിന് കീഴിൽ സ്കിൽ സെന്റർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. താൽക്കാലിക കരാർ നിയമനമാണ് നടക്കുക. 

പ്രായപരിധി

18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോ​ഗ്യത

അതത് SDC-യിൽ അനുവദിക്കപ്പെട്ട ജോബ് റോളുകളിൽ ഏതെങ്കിലും ഒരു ജോബ് റോളിൽ NSQF Skill Certificate നേടിയവർ
മേൽപ്പറഞ്ഞ യോഗ്യതയില്ലെങ്കിൽ, SDC-യിൽ അനുവദിക്കപ്പെട്ട 2 സെക്ടറുകളിൽ ഏതെങ്കിലും ഒരു സെക്ടറിൽ NSQF Skill Certificate നേടിയവർ ഒന്നും രണ്ടും വിഭാഗങ്ങളിൽ യോഗ്യതയില്ലെങ്കിൽ, ബന്ധപ്പെട്ട മേഖലയിൽ VHSE കോഴ്സ് പാസായവർ

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 755/ദിവസം (ദിവസ വേതനം, ഏകദേശം ₹20,000/മാസം) ശമ്പളമായി അനുവദിക്കും. 

ഇന്റർവ്യൂ 

താൽപര്യമുള്ളവർ മെയ് 12ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രാവിലെ 10.30 മുതൽ ഇന്റർവ്യൂ നടക്കും. SSK ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയം, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ്. കോമ്പൗണ്ട്, ആലപ്പുഴയിൽ വെച്ചാണ് അഭിമുഖം. 11 മണിവരെ ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യാം. അഭിമുഖ സമയത്ത് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവയും ഹാജരാക്കണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

സംശയങ്ങൾക്ക് ഫോൺ: 0477-2239655 ബന്ധപ്പെടുക. 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!