കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനീ തസ്തികയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി ജില്ലാതലത്തിലാണ് നിയമനം നടക്കുക. താല്പര്യമുള്ളവര് ജൂണ്‍ 4ന് മുന്‍പായി കേരള പിഎസ് സി മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള പിഎസ് സിക്ക് കീഴില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമായി പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (ആംഡ് പൊലിസ് ബറ്റാലിയന്) റിക്രൂട്ടമെന്റ്.
എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 31,100 രൂപമുതല്‍ 66800 രൂപവരെ ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1994നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. വിമുക്ത ഭടന്മാര്ക്ക് 41 വയസ് വരെ ഇളവുണ്ട്.
യോഗ്യത
ഹയര്‍ സെക്കണ്ടറി വിജയിച്ചിരിക്കണം.
വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 160 സെ.മീ ഉയരം വേണം. 76 സെ.മീ നെഞ്ചളവും, 5 സെ.മീ എക്സ്പാന്‍ഷനും സാധിക്കണം.
പുറമെ 100 മീറ്റര്‍ ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, റോപ് ക്ലൈമ്പിങ്, പുള്‍ അപ്, 1500 മീറ്റര്‍ ഓട്ടം എന്നീ കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണത്തില്‍ വിജയിക്കണം.
അപേക്ഷ
താല്പര്യമുള്ളവര് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ശേഷം കാറ്റഗറി നമ്പര്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click













