കീഴരിയൂർ :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച ഹരിത ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പുരസ്കാരം വിതരണം ചെയ്തു. ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ,എം.പി ബാലൻ , ബ്ലോക്ക് സെക്രട്ടറി ബിനു ജോസ് എന്നിവർ സംസാരിച്ചു. മികച്ച ഗ്രാമ പഞ്ചായത്ത്, പൊതുയിടം, റസിഡൻസ് അസോസിയേഷൻ, സ്ഥാപനം, സി.ഡി.എസ്, സർക്കാർ സ്ഥാപനം, ഹരിത കർമ്മസേന, വാണിജ്യ സ്ഥാപനം എന്നിവയ്ക്കുള്ള പുരാസ് കാരവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ബ്ലോക്ക്മെമ്പർമാർ, ഉദ്യോഗസ്ഥർ, വള്ളത്തോൾ ഗ്രന്ഥാലയംഭരണ സമിതി അംഗങ്ങൾ, മറ്റു പുരസ്കാര ജേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.