---പരസ്യം---

പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്‌ക്കാരം ശിവദാസ് പൊയിൽക്കാവിന്

On: April 3, 2026 9:59 PM
Follow Us:
പരസ്യം

തിരുവങ്ങൂർ ഹയർ സെക്കണ്ടറിസ്കൂൾ ജീവനക്കാരനും ഒപ്പന പരിശീലകനുമായിരുന്ന പുള്ളാട്ടിൽ അബ്ദുൾ ഖാദറിൻ്റെ സ്മരണാർഥം പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ നൽകി വരുന്ന പുരസ്ക്കാരത്തിന് നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്രകാരൻ, സാംസ്‌കാരികപ്രവർത്തകൻ ,അധ്യാപകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ശിവദാസ് പൊയിൽക്കാവിനെ തെരഞ്ഞെടുത്തു.

10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.ഏപ്രിൽ 25 ന് നടക്കുന്നപാട്ടരങ്ങിൻ്റെ വാർഷികാഘോഷ പരിപാടിയിൽ വെച്ച് ബഹു : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് പുരസ്‌കാര സമർപ്പണം നടത്തും.ആഘോഷ പരിപാടിയിൽ നാടകം, കരോക്കെ ഗാനമേള , നാടൻ പാട്ട്, ഡാൻസ് എന്നിവ അരങ്ങേറും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!