---പരസ്യം---

കൊയിലാണ്ടി: ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ചുമതലയേറ്റു

On: December 27, 2025 9:30 PM
Follow Us:
പരസ്യം

കൊയിലാണ്ടി:ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ മുന്നണിയുടെയും ഐക്യ ജനാധിപത്യമുന്നണിയുടെയും പ്രതിനിധികൾ ശനിയാഴ്ച ചുമതലയേറ്റു കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ പി കെ ബാബു തിരഞ്ഞെടുക്കപ്പെട്ടു വൈസ് പ്രസിഡണ്ടായി സി.പി. എമ്മിലെ സന്ധ്യ കുനിയിൽ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്തിൽ സി.പി.എം ലോക്കൽ കമ്മറ്റി അംഗം പി പി രമണി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു പാർട്ടി ഏരിയാ കമ്മറ്റി അംഗം ഏ.സി ബാലകൃഷ്ണനാണ് വൈ :പ്രസിഡണ്ട് ‘ചേമഞ്ചേരിയിൽ യുഡിഎഫിലെ അജയ് ബോസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിലെ സുബൈദ കബീർ ആണ്. ചെങ്ങോട്ടുകാവ് ൽ കോൺഗ്രസിലെ കെ.എൻ ഭാസ്ക്കരനാണ് പ്രസിഡൻറ് മുസ്ലിംലീഗിലെ തസ് ലീനയാണ് വൈസ് പ്രസിഡണ്ട് . മൂടാടിയിൽ ഇരുകക്ഷികൾക്കും തുല്യ സീറ്റാണ് ഉണ്ടായിരുന്നത് തുടർന്ന് നറുക്കെടുപ്പ് നടത്തുകയും, നറുക്കിൽ സിപിഎമ്മിലെ എം പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു സി.പി.എമ്മിലെ തന്നെ സി.കെ. ശ്രീകുമാറാണ് വൈ പ്രസിഡണ്ട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജനതാ ദളിലെ അശ്വതി ഷിനിലേഷ് പ്രസിഡൻറ് സ്ഥാനത്തേക്കും സി.പിഎമ്മിലെ പി വി അനുഷയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!