---പരസ്യം---

കുർണൂൽ ഐ.ഐ.ഐ.ടി.ഡി.എമ്മിൽ ഗവേഷണം; ഫുൾ ടൈം, പാർട്ട് ടൈം പ്രോഗ്രാമുകൾ; അപേക്ഷ ഡിസംബർ 10 വരെ

On: December 7, 2025 11:16 AM
Follow Us:
പരസ്യം

കുർണൂലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (IIITDM) 2026 സെഷനിലേക്കുള്ള ഫുൾ ടൈം, പാർട്ട് ടൈം പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 10. പ്രവേശന പരീക്ഷ / അഭിമുഖം ഡിസംബർ 22,23 തീയതികളിൽ.

സ്‌പെഷലൈസേഷനുകൾ:

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ഡ്രോൺ ടെക്‌നോളജി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ്

യോഗ്യതാ മാനദണ്ഡം

ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ IIITDM നിർണയിക്കുന്ന തത്തുല്യമായ CGPA. എസ്സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 5% മാർക്ക് ഇളവ് അനുവദിക്കും. വ്യാവസായിക, പ്രൊഫഷണൽ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷാ ഫീസ് ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് ഉദ്യോഗാർഥികൾക്ക് 500 രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി ഉദ്യോഗാർഥികൾക്ക് 250 രൂപയുമാണ്.

അപേക്ഷാ നടപടിക്രമം: അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ ലഭ്യമായ പോർട്ടൽ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഗേറ്റ് സ്‌കോർ കാർഡ്/സി.എസ്.ഐ.ആർ-യു.ജി.സി-ജെ.ആർ.എഫ്,വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഓൺലൈൻ ഫീസ് പേയ്മെന്റ് രസീത് തുടങ്ങിയ അപേക്ഷാ ഫോമിനൊപ്പം പ്രത്യേക രേഖകളായി അപ്ലോഡ് ചെയ്യണം.

പ്രവേശന നടപടിക്രമം

പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ അതത് വകുപ്പുകൾ നടത്തും. ഗേറ്റ് അല്ലെങ്കിൽ നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകർക്കും (ഫുൾ ടൈം, പാർട്ട് ടൈം) പ്രവേശന പരീക്ഷ നടത്തും. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള സിലബസ് അതത് വിഷയത്തിൽ യു.ജി.സി-നെറ്റ് / ഗേറ്റ് 2025 സിലബസ് ആണ്. എഴുത്തുപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിൽ 50 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയിരിക്കും. ഓരോ ചോദ്യത്തിനും 2 മാർക്ക് ഉണ്ടായിരിക്കും, ഓരോ തെറ്റായ ഉത്തരത്തിനും 0.5 മാർക്ക് നെഗറ്റീവ് മാർക്കും.

ഗേറ്റ് അല്ലെങ്കിൽ സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാധുവായ ഗേറ്റ് അല്ലെങ്കിൽ സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് യോഗ്യതയുള്ള അപേക്ഷകർ നേരിട്ട് അഭിമുഖത്തിന് അർഹരായിരിക്കും. അക്കാദമിക് റെക്കോഡും എഴുത്തുപരീക്ഷയിലും അഭിമുഖ പരീക്ഷയിലും ഉദ്യോഗാർഥികളുടെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷൻ കമ്മിറ്റി അപേക്ഷകരെ തിരഞ്ഞെടുക്കും.

പ്രവേശനത്തിനുള്ള അഭിമുഖത്തിൽ വിജയിക്കുന്ന അപേക്ഷകർ 2026 ജനുവരി 2നകം സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യണം.

അന്വേഷണങ്ങൾക്ക്: 08518-289121. ഇമെയിൽ: phdadmissions@iiitk.ac.in. വെബ്സൈറ്റ്: www.iiitk.ac.in.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!