കീഴരിയൂർ:മേലടി ഉപജില്ലാ സ്കൂൾ കലോൽവത്തിൽ കിരീടം നേടിയ കണ്ണോത്ത് യു.പി സ്കൂൾ വിജയാഹ്ലാദ റാലി നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് കെ.ഗീത അധ്യക്ഷയായി.ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് മാസ്റ്റർ,പി.ടി.എ വൈസ് പ്രസിഡണ്ട് സത്താർ കെ.കെ,എ.ശ്രീജ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ബിജു സ്വാഗതവും കെ.അബ്ദു റഹ്‌മാൻ നന്ദിയും പറഞ്ഞു.















