കർഷകദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയം മികച്ചകർഷകരെ ആദരിച്ചു. വെളളറക്കാട്ട് കണ്ടി മീത്തൽ രമണിയേയും ചെല്ലട്ടംവീട്ടിൽ കലന്തറേയുമാണ് ആദരിച്ചത്. വള്ളത്തോൾ ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര, ഐ. ശ്രീനിവാസൻ എന്നിവർ കർഷകരെ ഷാൾ അണിയിച്ചു. വി.പി. സദാനന്ദൻ ആദ്ധ്യക്ഷം വഹിച്ചു. ടി.പി. അബു, ബി. ഡെലീഷ്,ലിനേഷ് ചെന്താര , സഫീറ വി.കെ, ഷൈമ കെ.കെ. എന്നിവർ ആശംസകൾ നേർന്നു.