കീഴരിയൂർ-സി.കെ.ജി.സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന പത്തൊൻപതാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്ര മെഗാ ക്വിസ്സോടുകൂടി ഇന്ന് സമാപിക്കും
കീഴരിയൂർ-സി.കെ.ജി.സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന പത്തൊൻപതാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്ര മെഗാ ക്വിസ്സോടുകൂടി ഇന്ന് സമാപിക്കും. ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത്തല LP, UP ക്വിസ്സും ജില്ലാതല ഹൈസ്കൂൾ വിഭാഗം ക്വിസ്സ് മത്സരവും നടക്കും. പ്രസംഗം , ചിത്രരചന, ദേശഭക്തിഗാനം, റീൽസ് ,തുടങ്ങിയ മത്സരങ്ങൾ ആഗസ്ത് 9ന് നടന്നിരുന്നു. മത്സരങ്ങളിൽ ഓവറോൾ നേടുന്ന വിദ്യാലയങ്ങൾക്ക് റോളിങ്ങ് ട്രോഫികളും വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നുണ്ട്. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ നിർവഹിക്കും.