ഡിഗ്രി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്:
കേരളത്തിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് നിലവിൽ അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താം.
1. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്:
+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ (ഏകദേശം 90% മാർക്ക്) കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് 76,000 രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പാണിത്. 2025 ഒക്ടോബർ 31 വരെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
2. പോസ്റ്റ് മെട്രിക് ഫോർ ഡിസബിൾഡ്:
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2025 ഒക്ടോബർ 31 വരെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
3. ഇ-ഗ്രാൻ്റ്സ് സ്കോളർഷിപ്പ്:
ജനറൽ മെറിറ്റ്/റിസർവേഷൻ വഴി SC, ST, OEC വിദ്യാർത്ഥികൾക്കും 6 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC (H) വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടാതെ, ഗവൺമെൻ്റ്/എയ്ഡഡ് കോഴ്സിൽ അഡ്മിഷൻ നേടിയ 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള OBC, General /EWS വിഭാഗം വിദ്യാർത്ഥികൾക്കും ഇ-ഗ്രാൻ്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം.
4. വിദ്യാധനം സ്കോളർഷിപ്പ്:
വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിച്ചു പോയവർ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/ പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായവർ തുടങ്ങിയവരുടെ മക്കൾക്ക് വനിത ശിശു വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ്പാണിത്. 3000 രൂപയാണ് സ്കോളർഷിപ്പ് തുക. 2025 ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക:
- www.kshec.gov.in
- www.dcescholarship.kerala.gov.in
- www.minoritywelfare.kerala.gov.in
- www.scholarships.gov.in
- www.ikm.in/kssm
- www.ugc.ac.in















