നമ്മുടെ കീഴരിയൂർ വയോജന ക്ലബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ളാസ് സംഘടിപ്പിച്ചു . ചടങ്ങ് മദ്യനിരോധന സമിതി സംസ്ഥാനപ്രസി ഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാർ സ്കൂൾ തലത്തിൽ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ചേർക്കണമെന്നും മാദ്യത്തിൽ നിന്ന് നാടിനെ രക്ഷിക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ മദ്യനിരോധന അധികാരം പുനസ്ഥാപിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.വേലായുധൻ കീഴരിയൂർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഇ പത്മിനി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമ എം.സുരേഷ് മാസ്റ്റർചുക്കോത്ത് ബാലൻ നായർഎം. രജിത്ത് ലാൽ മാസ്റ്റർകരുണാകരൻ നായർ, ടി പ്രസാദ്എന്നിവർ സംസാരിച്ചു.കെ.എം നാരായണൻതോട്ടത്തിൽ പോക്കർനെല്ലാടി ശിവാനന്ദൻഎന്നിവർ നേതൃത്വം നൽകിതുടർന്നു ശ്രീനി നടുവത്തുരിന്റെ കഥാപ്രസംഗം,മണന്തല ദാമോദരൻ അവതരിപ്പിച്ച കോൽക്കളികരോക്കെ ഗാനമേളഎന്നിവ നടന്നു.