കീഴരിയൂർ:കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ -കാലം സാക്ഷി – ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് കൊയിലാണ്ടി വി ടസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്രപരിശോധനാ ക്യാമ്പ് ഡോ മേഘ്ന സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ദാസൻ കെ കെ ,ശശി പാറോളി മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഒ.കെ.കുമാരൻ, കെ.എം വേലയുധൻ, ശശി കല്ലട, സനീത .കെ.പ്രസംഗിച്ചു.