കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി കെയർ ക്ലിനിക്കിലെ ഡോക്ടർ ജോയൽ ശരൺ എസ് രാജ് എന്നിവരെ ആദരിച്ചു.കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. രക്ഷാധികാരികളായ കേളോത്ത് മമ്മു,ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് ചെയർമാൻമാരായ ശശി പാറോളി,ടി.എ. സലാം,സെക്രട്ടറി അനീഷ് യു.കെ, കെ.അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് എരോത്ത് സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.