തെങ്ങിൻ തൈകളും പച്ചക്കറി വിത്തുകളും വിതരണം നടത്തുന്നു . കീഴരിയൂർ കൃഷിഭവനിൽ നിന്നും 2025 – 26 വർഷത്തെ നാളീകേര വികസന പദ്ധതിയിൽ തെങ്ങിൻ തൈകളും സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിൻ്റെ ഭാഗമായി മഴക്കാല പച്ചക്കറി വിത്തിനങ്ങളും വിതരണത്തിനായി എത്തിയിരിക്കുന്നു…തൈകളുടേയും വിത്തുകളുടേയും വിതരണം നാളെ കാലത്ത് 11.30 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിക്കുന്നതാണ്. 100 രൂപ വിലയുള്ള തെങ്ങിൻ തൈ ഒന്നിന് 50 രൂപ സബ്സിഡിയിലും പച്ചക്കറി വിത്തുകൾ സൗജന്യമായി ട്ടുമാണ് വിതരണം നടത്തുന്നത് ..ആവശ്യമുള്ള വർക്ക് നികുതി ശീട്ട്പകർപ്പ് സഹിതം തിങ്കളാഴ്ച (23.06.2025 ) കാലത്ത് 11.30 മുതൽ കൃഷി ഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.