നടേരിക്കടവ്‌ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാ സ്‌ നിര്‍വഹിക്കും

By Aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂര്‍ : കീഴരിയൂര്‍ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ്‌ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്‌ 5 മണിക്ക് മന്ത്രി പി.എ.മുഹമ്മദ്‌ റിയാ സ്‌ നിര്‍വഹിക്കും. നടേരിക്കടവിലെ കീഴരിയൂര്‍ എം .എല്‍ .പി സ്‌കുളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 21.77 കോടി രൂപ ചെലവി ലാണ്‌ അകലാപ്പുഴക്ക് കുറുകെ നടേരിക്കടവില്‍ പാലം നിര്‍മിക്കുന്നത്‌. കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡി നാണ്‌ പാലം നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല. ഈരാളുങ്കല്‍ ലേബര്‍ കോണ്‍(ടാക്ട് സൊ സൈറ്റിയാണ്‌ പാലം നിര്‍മാണം കരാറെടുത്ത്‌. 212.5 മീറ്റര്‍ നീളമുള്ള പാലത്തിന്‌ ഏഴ്‌ സ്പാനുകളുണ്ടാകും. കൊയിലാണ്ടി ഭാഗത്ത് സമീപറോഡിന്‌ 450 മീറ്ററും കീഴരിയൂര്‍ ഭാഗത്ത്‌ 20.3 മീറ്റര്‍ നീളവുമുണ്ടാകും.

--- പരസ്യം ---

Leave a Comment

error: Content is protected !!