പേരാമ്പ്ര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബാബു ഇന്നലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. ഇരുപത്തിമൂന്ന് വർഷത്തെ സേവനകാലത്തിനിടയിൽ നിരവധി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിലൂടെ എക്സൈസ് വകുപ്പിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരമാവധി പരിശ്രമിച്ച സംതൃപ്തിയോടെയാണ് അദ്ദേഹം ഔദ്യോഗിക രംഗത്ത് നിന്നും വിരമിക്കുന്നത്. കീഴരിയൂർ വടക്കും മുറി സ്വദേശിയാണ് ശ്രീ ബാബു . ഭാര്യ :ബിന്ദു, മക്കൾ: അഭിൻ, അഭിത്