കീഴരിയൂർ : മരക്കാട്ട് മീത്തൽ രാജന്റെയും ഗീതയുടെയും മകൾ അഖിൽന രാജിന്റെയും കിരണിന്റെയും വിവാഹത്തോടനുബന്ധിച്ച് സുരക്ഷ പെയിൻ&പാലിയേറ്റീവ് കീഴരിയൂരിന് സാമ്പത്തിക സഹായം നൽകി. സുരക്ഷക്ക് വേണ്ടി യൂണിറ്റ് കൺവീനർ കെ. പി പ്രകാശൻ അഖിൽനയുടെ പിതാവ് രാജനിൽ നിന്ന് ഫണ്ട് ഏറ്റു വാങ്ങി.സുരക്ഷ പ്രവർത്തകരായ കെ. മുരളീധരൻ, ടി.കെ കുഞ്ഞിക്കണ്ണൻ, അഖിൽനയുടെ സഹോദരൻ കൂടിയായ സുരക്ഷ ഭാരവാഹി അഖിൽരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.