കേന്ദ്ര സർക്കാർ ഇന്ത്യയിലെ മുഴുവൻ കർഷകരുടേയും വിവരങ്ങൾ ശേഖരിക്കുന്നതിനായി കർഷക രജിസ്റ്ററി എന്ന പേരിൽ സംവിധാനം ഒരുക്കിയിരിക്കുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മുഴുവൻ കർഷക ആനുകൂല്യങ്ങളും ഇനി മുതൽ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂ…
ആദ്യ ഘട്ടത്തിൽ പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളെ യാണ് നിർബന്ധമായും കർഷക രജിസ്റ്ററിയിൽ രജിസ്ട്രേഷൻ നടത്തുന്നത്.
രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ്, പുതിയ നികുതി ശീട്ട്, ആധാർ ലിങ്ക് ചെയ്ത ഫോൺ എന്നിവ ആവശ്യമാണ്. രജിസ്ട്രേഷൻ മെയ് മാസം 16 മുതൽ കീഴരിയൂർ കൃഷി ഭവനിൽ നിന്നും സൗജന്യമായി ചെയ്തു നൽകുന്നതാണ് ….
രജിസ്ട്രേഷൻ നടത്തുന്നതിനായി താഴെ പറയുന്ന സമയ ക്രമം പാലിക്കേണ്ടതാണ്.
വാർഡ് 1
മെയ് 16, 17
വാർഡ് 2
മെയ് 19, 20
വാർഡ് 3
മെയ് 21, 22
വാർഡ് 4
മെയ് 23, 24
വാർഡ് 5
മെയ് 26, 27
വാർഡ് 6
മെയ് 28, 29
വാർഡ് 7
മെയ് 30, 31
വാർഡ് 8
ജൂൺ 2, 3
വാർഡ് 9
ജൂൺ 4,5
വാർഡ് 10
ജൂൺ 6,7
വാർഡ് 11
ജൂൺ 9,10
വാർഡ് 12
ജൂൺ 11, 12
വാർഡ് 13
ജൂൺ 13, 14
കൃഷി ആഫീസർ
കീഴരിയൂർ