കീഴരിയൂർ:ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആരാധനമുക്ക് അങ്കണവാടി 2024-25 സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രതിജ്ഞ ബദ്ധരാണെന്നും, അങ്കണവാടികൾ എല്ലാം തന്നെ സ്മാർട്ട് ആവുന്നതിന്റെ പാതയിൽ ആണെന്നും അറിയിച്ചു..പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എം സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ കെ സി രാജൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീമതി അമൽ സരാഗ, മുൻ മെമ്പർ മാരായ രാജശ്രി, ശാന്ത, റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ്സ് സൂപ്പർ വൈസർ ശ്രീമതി വീണ എസ്സ് നന്ദിയും പറഞ്ഞു.
സക്ഷം പദ്ധതി പ്രകാരം അങ്കണവാടിയിൽ നൂട്രിഗാർഡൻ, ടിവി, മ്യൂസിക് സിസ്റ്റം, വാട്ടർ പ്യൂരിഫയർ, മുറ്റം ഇന്റർലോക് എന്നിവ നടത്തിയിട്ടുണ്ട്. അങ്കണവാടി പ്രവർത്തകരായ ശ്രീലത, രമ അങ്കണവാടി എഎൽഎംഎസ് സി (ALMSC)സമിതി അംഗങ്ങൾ, നാട്ടുകാർ രക്ഷിതാക്കൾ, കുട്ടികൾ എന്നിവർഎല്ലാവരും പരിപാടിയിൽ പങ്കെടുത്തു.
സക്ഷം അങ്കണവാടി ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
