ആവേശമായി നടുവത്തൂർ സൂപ്പർ ലീഗ് സീസൺ-1

By admin

Published on:

Follow Us
--- പരസ്യം ---

നടുവത്തൂരിലെ പഴയ കാല ഫുഡ്ബാൾ കളിക്കാരും പുതിയ തലമുറയിലെ യുവ താരങ്ങളും ഇടകലർന്ന് മാറ്റുരച്ച ഫുഡ് ബോൾ ടൂർണമെന്റ ശ്രദ്ധേയമായി. നടുവത്തൂരിലെ സാന്റിയാഗോ ടർഫിൽ വെച്ചായിരുന്നു ടൂർണമെന്റ് സംഘിടിപ്പിച്ചത്. ഒരു വ്യായാമം എന്ന രീതിയിൽ ഒത്തുകൂടി കളിക്കുവാൻ തുടങ്ങിയ ടർഫ് ഫുഡ്ബാൾ വാട്ട്സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു ടൂർണമന്റ് സംഘടിപ്പിചത്. കൗമാര ക്കാർ മുതൽ അറുപതിനോടടുത്ത് പ്രായമുളളവർ വരെ ഈ കൂട്ടായ്മയിൽ അംഗങ്ങളണ്. ഇതിൽ അച്ഛനും മക്കളും അമ്മാവനും മരുമകനും സഹോദരങ്ങളും ഒക്കെ അംഗങ്ങൾ ആണ്. നാല് ടീമുകൾ ആക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിൽ ആണ് മത്സരങ്ങൾ ഒരുക്കിയത്. കളിക്കാരെ അവരുടെ കളിമികവിനെ അടിസ്ഥാനപെടുത്തി ലേലത്തിലൂടെയാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്. പ്രാദേശിക കളിക്കാരെ വെച്ച് നടന്ന ലേലവും നാട്ടുകാരിൽ കൗതുക മുണർത്തി. 04 മെയ്‌ 2025 ഞായറാഴ്ച കാലത്ത് 5:30 ന് നടന്ന ഏകദിന ടൂർണമെന്റിൽ ശ്രീ രവി എടത്തിൽ കളിക്കാരെ പരിചയപ്പെടാനെത്തി. ടൂർണമെന്റ ജേതാക്കൾക്ക് നടുത്തുരിലെ മുതിർന്ന ഫുഡ്ബാൾ പ്രേമി ശ്രീ രാഘവൻ നടമൽ ട്രോഫി സമ്മാനിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!