കീഴരിയൂർ :നടുവത്തൂരിൻ്റെ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം 2024 ജൂലൈ 7 ഞായറാഴ്ച നാളെ നടക്കും ,ഓഫീസ് ഉദ്ഘാടനം ടി. കെ ഗോപാലൻ നിർവഹിക്കും ബാലകൃഷ്ണൻ കിടഞ്ഞിയിൽ മുഖ്യ പ്രഭാഷണം നടത്തും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും യുവ എഴുത്തുകാരൻ ഷാജീവ് നാരായണനുള്ള ആദരവും നടത്തപ്പെടുന്നു.