കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് 11-ാംവാര്‍ഡിലെ കല്ലില്‍ താഴെ ഡിങ്കന്‍ എന്ന വിഷ്ണു വൈശാഖന്‍ 36 വയസ് (S/0 കെടി നാണു) ഗുരുതരമായ ഹൃദ്രോഗത്തോടൊപ്പം, കിഡ്നി സംബന്ധമായ അസുഖവും ബാധിച്ച് അവശനിലയിലാണ്. ഷുഗര്‍ ക്രമാതീതമായി ഉയരുന്ന രോഗം കൂടിയുള്ളതിനാല്‍ മരുന്നുകളോടുള്ള പ്രതികരണം കുറവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും, എം എം സി യിലും തുടര്‍ച്ചയായി ചികിത്സിച്ച് വരികയാണ്. ഒട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്ത ഒരു കുട്ടിയടക്കം രണ്ടു പെണ്‍കുട്ടികളുടെ പിതാവായ വിഷ്ണു ഓട്ടോ ഓടിച്ചായിരുന്നു കുടുംബം നോക്കിയിരുന്നത്. ദീര്‍ഘകാലമായി തുടരുന്ന ചികിത്സ ചെലവിനാല്‍ സാമ്പത്തിക ബാധ്യതയിലായ വിഷ്ണുവിനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനായി ജനപ്രതിനിധികളും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം തുടങ്ങിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 നവംബര്‍ 3 ഇന്ന് തിങ്കളാഴ്ച വൈകിട്ട് 3 മുതല്‍ 9 വരെ പുലരി വായനശാലക്ക് സമീപം വെച്ച് നടത്തുന്ന സഹായ കുറിയില്‍ പങ്കെടുത്ത് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് അറിയിക്കുന്നതോടൊപ്പം ഈ യുവാവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരുവാന്‍ വേണ്ടിയുള്ള ചികിത്സാ സഹായ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നഭ്യര്‍ത്ഥിക്കുന്നു.