ന്യൂഡഹി: പ്രായപൂർത്തിയാവാത്തവരുടെ പേരിലുള്ള വസ്തുക്കൾ രക്ഷിതാക്കൾ വിൽക്കുകയോ കൈമാറുകയോ ചെയ്തത് റദ്ദാക്കാൻ കുട്ടികൾക്ക് 18 വയസ്സ് തികയുമ്പോൾ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി.
കോടതിയെ സമീപിച്ചോ അല്ലാതെയോ അവർക്ക് രക്ഷിതാക്കൾ നടത്തിയ ഇട പാട് റദ്ദാക്കാം. അല്ലെങ്കിൽ, രക്ഷിതാക്കൾ വിൽപ്പനയോ കൈമാറലോ നടത്തിയത് കോടതിയുടെ അനുമതിയോടെയായിരിക്കണം. കർണാടക സ്വദേശി മക്കളുടെ പേരിൽ വാങ്ങിയ സ്ഥലം വിൽപ്പന നടത്തിയതുമാ യി ബന്ധപ്പെട്ട കേസിലാ ണ് ജസ്റ്റിസ് പങ്കജ് മിത്തൽ അധ്യക്ഷനായ ബെഞ്ച് വി ധിപറഞ്ഞത്.രക്ഷിതാക്കൾ നടത്തിയ അസാധുവായ ഇടപാട് റദ്ദാ ക്കാൻ പ്രായപൂർത്തിയാ കുമ്പോൾ നിശ്ചിതസമയ ത്തിനകം ഹർജി നൽകേണ്ടതുണ്ടോ എന്ന വിഷയ മാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് നിയമത്തിലെ ഏഴും എട്ടും നിയമത്തിലെ ഏഴും എട്ടും വകുപ്പുകൾ പ്രകാരം പ്രായപൂർത്തിയായവരുടെ സ്വത്ത് ഈട് വെക്കുന്നതിനോ വിൽക്കാനോ കൈമാറാനോ വാടകയ്ക്ക് കൊടുക്കാനോ സമ്മാനമായി നൽകാനോ രക്ഷിതാവിന് അധികാരമില്ലെന്ന് കോടതി പറഞ്ഞു
1971-ൽ രുദ്രപ്പ എന്ന യാൾ തന്റെ മൂന്ന് ആൺമ ക്കളായ മഹാരുദ്രപ്പ, ബസ വരാജ്, മുഗേശപ്പ എന്നിവ രുടെപേരിൽ വാങ്ങിയ സ്ഥ ലങ്ങളുമായി ബന്ധപ്പെട്ട കേ സിലാണ് സുപ്രീംകോടതി വി ധിപറഞ്ഞത്.













