---പരസ്യം---

IND vs AUS: തിരിച്ചു വരവ് ‘ഫ്ലോപ്പായി’; കോലി (0), രോഹിത് (8) പുറത്ത്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

On: October 19, 2025 12:20 PM
Follow Us:
പരസ്യം

IND vs AUS: മഴ മൂലം കളി നിർത്തിവയ്ക്കുമ്പോൾ 11.5 ഓവറിൽ 3ന് 37 എന്ന നിലയിലാണ് ഇന്ത്യ.

IND vs AUS: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഇടവേളക്ക് ശേഷം ഇന്ത്യൻ കുപ്പായത്തില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കു പ്രതീക്ഷിച്ച രീതിയിൽ കളിയ്ക്കാനായില്ല. മഴ മൂലം കളി നിർത്തിവയ്ക്കുമ്പോൾ 11.5 ഓവറിൽ 3ന് 37 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തിൽ 8 റൺസെടുത്തു. 

മൂന്നാമനായി ഇറങ്ങിയ കോലി, എട്ടു പന്ത് നേരിട്ട് പൂജ്യം റൺസോടെ പുറത്തായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (18 പന്തിൽ 10) പുറത്തായി.  രോഹിത്തിനെ ഹെയ്‌സൽവുഡ് പുറത്താക്കിയപ്പോൾ മിച്ചൽ സ്റ്റാർക്കിനാണ് കോലിയുടെ വിക്കറ്റ്. നഥാൻ എല്ലിസിനാണ് ഗില്ലിനെ പുറത്താക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

എട്ടാം ഓവറായപ്പോഴേക്കും ഇന്ത്യ 3 വിക്കറ്റിന് 25 എന്ന നിലയിൽ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഏഴ് മാസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും മികച്ചപ്രകടനം കാഴ്ചവെയ്ക്കാനായില്ല. ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!