മേലടി ബ്ലോക്ക് പഞ്ചായത്ത് മേപ്പയ്യൂർ ടി.കെ. രാജൻഗ്രന്ഥാലയവും (ചങ്ങരം വെള്ളി) സംയുക്തമായി സംഘടിപ്പിച്ച “പല കാലം പല ഗാഥ ” മുതിർന്നവരും പുതു തലമുറയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രസീത.കെ.എം അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി സുരേഷ് കേളോത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് മെമ്പർ നിഷിദ ലൈബ്രറി കൗൺസിൽ അംഗം എ.എം കുഞ്ഞിരാമൻ, സത്യനാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുഞ്ഞിമൊയ്തി. വി.കെ മോഡറേറ്ററായി. ഗ്രന്ഥശാല പ്രസിഡൻ്റ് മോഹനൻ. കെ.കെ. നന്ദി പറഞ്ഞു