---പരസ്യം---

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുതിയ ഭാരവാഹികൾ

On: October 2, 2025 6:42 AM
Follow Us:
പരസ്യം

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍: ഡോ. ധര്‍മ്മരാജ് അടാട്ട് പ്രസിഡന്റ്, വി.കെ.മധു സെക്രട്ടറികേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ഡോ. ധര്‍മ്മരാജ് അടാട്ടിനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും തെരഞ്ഞെടുത്തു. ഏഴാം ലൈബ്രറി കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി 15 അംഗം എക്‌സിക്യൂട്ടീവ് കമ്മറ്റി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇ (26.09.2025) ചേര്‍ന്ന ഈ എക്‌സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഡോ. വള്ളിക്കാവ് മോഹന്‍ദാസിനെ വൈസ് പ്രസിഡന്റായും മനയത്ത് ചന്ദ്രനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. പി.കെ. ഗോപന്‍, പി.ആര്‍. പ്രസാദ്, അഡ്വ. പി. വിശ്വംഭര പണിക്കര്‍, അഡ്വ. പി.കെ. ഹരികുമാര്‍, മെറീന ജോണ്‍, വി. കെ. ഹാരിഫാബി, ഇ. ചന്ദ്രബാബു, എന്‍. പ്രമോദ് ദാസ്, കെ. ചന്ദ്രന്‍, എം. കെ. രമേഷ് കുമാര്‍, പി. വി. കെ. പനയാല്‍ എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ക്കു പുറമേ സര്‍ക്കാര്‍ നോമിനികളായ ജി.കൃഷ്ണകുമാര്‍, അജിത് കൊളാടി, സത്യവതി എസ്., സി. എന്‍. രാജേഷ്, ഡോ. പ്രിയ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.സാഹിത്യ സാംസ്‌കാരിക സംഘടനാ രംഗങ്ങളില്‍ ശ്രദ്ധേയനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ധര്‍മ്മരാജ് അടാട്ട്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്നു. ഡോ. കെ.എന്‍. എഴുത്തച്ഛന്റെ കേരളോദയം എന്ന സംസ്‌കൃത മഹാകാവ്യത്തെക്കുറിച്ചുള്ള പഠനത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം തൃശൂര്‍ കേരളവര്‍മ കോളജ്, മാവേലിക്കര ബിഷപ്പ്മൂര്‍ കോളജ് എന്നിവിടങ്ങളില്‍ സംസ്‌കൃത വിഭാഗം അധ്യാപകനായിരുന്നു. കോഴിക്കോട് സര്‍വകലാശാല സെനറ്റില്‍ രണ്ടു തവണ അംഗമായും മഹാത്മാ ഗാന്ധി, കേരള, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളില്‍ സംസ്‌കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.ടി. ട്രസ്റ്റിന്റെ സെക്രട്ടറിയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഗവേണിങ്ങ് കൗണ്‍സില്‍ അംഗവുമായിരുന്നു. നിലവില്‍ കെ.പി.ജി. ട്രസ്റ്റിന്റെ ചെയര്‍മാനും എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ ഓംബുഡ്മാനുമാണ്. അധ്യാപക വിദ്യാര്‍ത്ഥി യുവജന സംഘടനാ രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം സംസ്‌കൃത സര്‍വകലാശാല അദ്ധ്യാപകസംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളും എ.കെ.പി.സി.ടി.എ. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ രണ്ട്, മൂന്ന്‌ സംസ്ഥാന കൗണ്‍സിലുകളില്‍ അംഗവുമായിരുന്നു.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.കെ.മധു കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, 2010 മുതല്‍ 2020 വരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്, 2009ല്‍ കിലെ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, 2015 മുതല്‍ 2020 വരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നേടി. കേരള സര്‍ക്കാരിന്റെ മികച്ച ജനപ്രതിനിധിക്കുള്ള പ്രഥമ പ്രതിഭാ പുരസ്‌കാരവും നേടി. വെളിച്ചം കാത്തിരിക്കുന്നവര്‍, കിരാതവൃത്തം, ചതുരംഗം, ശംബൂകന്‍, ശത്രു, ഇല്ലം, മോഹന്‍ദാസ് കരംചന്ദ് ഗോഡ്‌സെ തുടങ്ങി നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. ഏറ്റവും നല്ല സാംസ്‌കാരിക പ്രവര്‍ത്തകനുള്ള അഡ്വ. പിരപ്പന്‍കോട് ശ്രീധരന്‍നായര്‍ അവാര്‍ഡ്, തരണി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആറാം ലൈബ്രറി കൗണ്‍സിലിന്റെ സെക്രട്ടറിയായി 2020 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹം ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍, ഒറ്റനിറമുള്ള മഴവില്ല് തുടങ്ങി നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!