നാടക-ചലച്ചിത്രനടൻ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെൻ്ററിയാകുന്നു. അദ്ദേഹത്തിൻ്റെ മാത്രമല്ല, കേരളത്തിലെ ഓരോ നാടക കലാകാരൻ്റെയും ജീവിതം ഈ ഡോക്യുമെൻ്ററിയിലുണ്ട്. കടന്നുവന്ന വഴികളിലെ ദുരിതങ്ങളും അനുഭവങ്ങളുടെ പൊള്ളലും തൊട്ടറിയാം ഈ ദൃശ്യാവിഷ്കാരത്തിൽ. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നാടകത്തിനും നാടക നടീനടന്മാർക്കുമുള്ള പങ്ക് ഓർമ്മിപ്പിക്കുന്ന ജീവിതം പറയുന്ന ഡോക്യുമെൻ്ററി പുതിയ കാലത്തെ ചിലത് ഓർമിപ്പിക്കുകയും ചെയ്യുന്നു. മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം പറയുന്ന ‘നാടക നടൻ’ ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്യപ്പെട്ടു.