മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിനെ കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെതായത്. കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വി.കെ.ബിജു വിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരായ അനൂപ് വി കെ, അനൂപ് പി, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി കെ,ജാഹിർ എം,രജീഷ് വി പി,സിജിത്ത് സി, രജിലേഷ് സി എം,ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മുത്താമ്പി പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽ വന്ന ശേഷം പ്രമോദ് പുഴയിൽ ചാടിയതെന്നാണ് സംശയം. സംഭവം പറഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ മുത്താമ്പി പാലത്തിൽ എത്തിയിരുന്നു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി