കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വള്ളത്തോൾ ഗ്രന്ഥാലയം, പുലരി വായനശാല മണ്ണാടി, കളിക്കൂട്ടം വായനശാല നടുവത്തൂർ,പെയ്സ് ലൈബ്രറി നമ്പ്രത്ത്കര എന്നിവയെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അമൽസരാഗ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ശ്രീജിത്ത്. പി, ഹെൽത്ത് ഇൻസ്പെക്ടർ അനൂന, ടി.പി അബു, സഫീറ വി.കെ എന്നിവർ സംസാരിച്ചു.