.കീഴരിയൂർ-സി.കെ ജി സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് സ്വാതന്ത്ര്യം തന്നെ അമൃതത്തിന് തുടക്കമായി.കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.ടി.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഇ.എം മനോജ്, ഇടത്തിൽ ശിവൻ മാസ്റ്റർ, ചുക്കോത്ത് ബാലൻ നായർ ,പി.കെ മനോജ് മാസ്റ്റർ, ടി.എം പ്രജേഷ് മനു പ്രസംഗിച്ചു.തുടർന്ന് സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ നടന്നു .LPവിഭാഗം പ്രസംഗത്തിൽ ഫാത്തിമ സഹറ (നടുവത്തൂർ യു.പി) ഒന്നാം സ്ഥാനവും ) ശലഭ .ടി (കീഴരിയൂർ വെസ്റ്റ് മാപ്പിള LP) രണ്ടാം സ്ഥാനവും ഭദ്ര എസ് രഘുനാഥ് (കണ്ണോത്ത് യു .പി) മൂന്നാം സ്ഥാനവും നേടി. UP പ്രസംഗത്തിൽ ഇഷിക പ്രനടുവത്തുർ യു പി ) ഒന്നാം സ്ഥാനവും, ഇഷിക നായർ (നമ്പ്രത്തു കര യു .പി) രണ്ടാം സ്ഥാനവും, നുഹ ഐഷിൻ (കണ്ണോത്ത് യു .പി) മൂന്നാം സ്ഥാനവും നേടി.ദേശഭക്തിഗാനം LP വിഭാഗത്തിൽ ഇവാനിയ & ടീം (നടുവത്തൂർ യു.പി) ഒന്നാംസ്ഥാനവും ,ശലഭ ടി & ടീം (കീഴരിയൂർ വെസ്റ്റ് എം.എൽ.പി) രണ്ടാം സ്ഥാനവും ,മാലിക് & ടീം (നമ്പ്രത്ത്കര യു .പി) മൂന്നാം സ്ഥാനവും നേടി.UP വിഭാഗം ദേശഭക്തിഗാനത്തിൽ ധ്യാന പ്രണവ (നമ്പ്രത്തുകര യു .പി ) ഒന്നാം സ്ഥാനവും വിഷ്ണു & പാർട്ടി (നടുവത്തൂർ UP ) രണ്ടാം സ്ഥാനവും, ഫിൽസ ഫാത്തിമ (കണ്ണോത്ത് യു .പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി. ചിത്രരചന LP, UP രണ്ട് മിനുട്ട് ദൈർഘ്യമുള്ള റീൽസ്, LP, UP, HS ക്വിസ് എന്നിവയും മത്സര ഇനത്തിൽ ഉണ്ട്. ചരിത്രമെഗാ ക്വിസ് ആഗസ്ത് 15ന് കീഴരിയൂർ ബോംബ് കേസ് കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.