64-ാമത് കേരള സ്‌കൂള്‍ കലോത്സവ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 2026 ജനുവരി 07 മുതല്‍ 11 വരെ തൃശ്ശൂര്‍ ജില്ലയില്‍ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും.