കൊയിലാണ്ടി: സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനും അദ്ധ്യാപകനും ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിങ് റൂം സ്ഥാപകാംഗവുമായിരുന്ന ഇ. കെ.ഗോവിന്ദന്‍ മാസ്റ്ററുടെ ഓര്‍മ്മയില്‍ കുടുംബം നല്‍കുന്ന ഇ.കെ.ജി പുരസ്‌കാരം നാടക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്രയ്ക്ക്.ഓഗസ്റ്റ് 17 ന് ചെങ്ങോട്ടുകാവില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.10 000 രൂപയും മൊമെന്റോയും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അനുസ്മരണ സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.കന്മന ശ്രീധരന്‍ പുരസ്‌കാരം സമര്‍പ്പിക്കും.ഡോ.കെ.എം.അനില്‍ മുഖ്യ പ്രഭാഷണം നടത്തും. തെരുവ് ഗായകന്‍ ചമന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ദേവഗീതം സംഗീത പരിപാടി,നാടകം എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്‍ഇ.കെ.ബാലന്‍,കെ.ദാമോദരന്‍,പി.കെ.ഷാജി,രാകേഷ് പുല്ലാട്ട്,എ.സുരേഷ്എന്നിവര്‍ പങ്കെടുത്തു.